ഇന്ത്യയെ ആഗോള വാക്സീൻ ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ ക്വാഡ് ഉച്ചകോടിയിൽ ധാരണയായി
![ഇന്ത്യയെ ആഗോള വാക്സീൻ ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ ക്വാഡ് ഉച്ചകോടിയിൽ ധാരണയായി ഇന്ത്യയെ ആഗോള വാക്സീൻ ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ ക്വാഡ് ഉച്ചകോടിയിൽ ധാരണയായി](https://www.4pmnewsonline.com/admin/post/upload/A_HGSevn0UA1_2021-03-13_1615614511resized_pic.jpg)
ന്യൂഡൽഹി: ഇന്ത്യയെ ആഗോള വാക്സീൻ ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ ക്വാഡ് ഉച്ചകോടിയിൽ ധാരണയായി. ഓൺലൈനായി നടന്ന ഉട്ടകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ പങ്കെടുത്തു. അടുത്ത വർഷത്തോടെ ഇന്ത്യയിൽ 100 കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കും. സമകാലിക വെല്ലുവിളികളായ ഊർജസ്വലമായ വിതരണ ശൃംഖലകൾ, ഉയർന്നുവരുന്നതും നിർണായകവുമായ സാങ്കേതികവിദ്യകൾ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടുകൾ ഉച്ചകോടിയിൽ ചർച്ചയായി. വാക്സീനുകൾ, കാലാവസ്ഥാ വ്യതിയാനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയടങ്ങിയ ക്വാഡ് രാഷ്ട്രങ്ങളുടെ അജണ്ട ആഗോള നന്മയുടെ പ്രധാന ശക്തിയായി മാറുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയുടെ നെടുംതൂണായി ക്വാഡ് കൂട്ടായ്മ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്തോ-പസഫിക് മേഖലയിൽ വർധിച്ചു വരുന്ന ചൈനയുടെ സ്വാധീനത്തെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ച ചെയ്തു.