വില വർദ്ധന: ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​ഞ്ഞെ​ന്ന് റി​പ്പോ​ർ‍​ട്ട്


ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയിൽ‍ കുറഞ്ഞെന്ന് റിപ്പോർ‍ട്ട്. വിലക്കയറ്റമാണ് ഉപഭോഗം കുറയാൻ കാരണമെന്നാണ് നിഗമനം. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് രേഖപ്പെടുത്തിയത്.  17.21 ദശലക്ഷം ടണ്‍ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്‍റ് നാചുറൽ‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍റ് അനാലിസിസ് സെൽ‍ റിപ്പോർ‍ട്ടിലാണ് പറഞ്ഞിട്ടുള്ളത്.  

ഡീസലിന്‍റെ ഉപഭോഗം 8.55 ശതമാനം കുറഞ്ഞു. 6.55 ദശലക്ഷം ടൺ‍ ഡീസലാണ് വിറ്റഴിക്കപ്പെട്ടത്. 2.4 ദശലക്ഷം ടണ്‍ പെട്രോളും വിറ്റു. പെട്രോളിന്‍റെ വിൽ‍പ്പന 6.5 ശതമാനം കുറഞ്ഞു.

You might also like

Most Viewed