173 സീ​റ്റു​ക​ളി​ലേ​ക്കുള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ; എം.​കെ സ്റ്റാ​ലി​ൻ കൊ​ള​ത്തൂ​രി​ൽ


ചെന്നൈ: തമിഴ്നാട്ടിൽ ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഡിഎംകെ. 173 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കൊളത്തൂരിൽ ജനവിധി തേടും. സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്−ട്രിപ്ലികെയിൻ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. 

സുരേഷ് രാജൻ, കണ്ണപ്പൻ, അവുദൈയ്യപ്പൻ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 2011ൽ അധികാരത്തിൽനിന്ന് പുറത്തായ ഡിഎംകെ ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.  കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എംഡിഎംകെ, വിസികെ തുടങ്ങിയ പാർട്ടികളുമായി സഖ്യമായിട്ടാണ് ഡിഎംകെ മത്സരിക്കുന്നത്.

You might also like

Most Viewed