ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 23,285 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,285 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർ‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,13,08,846 ആയി. 24 മണിക്കൂറിനിടെ കോവിഡ് മൂലം 117 പേർ‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,58,306 ആയി.

നിലവിൽ‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,97,237 ആണ്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 1,09,53,303 ആയി. 24 മണിക്കൂറിനിടെ 15,157 പേർ രോഗമുക്തി നേടി.പുതിയ രോഗികളിൽ 80ലധികം ശതമാനവും കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.

You might also like

Most Viewed