പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിംഗ് ബാദലിന് കോവിഡ്
അമൃത്സർ: പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിംഗ് ബാദലിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താനുമായി സന്പർക്കത്തിൽ വന്നവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് മന്‍പ്രീത് സിംഗ് അഭ്യർഥിച്ചു.
അതേസമയം, പഞ്ചാബിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ലുധിയാന ജില്ലയിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. മാർച്ച് 12 മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യു നടപ്പിലാക്കുക.