പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു, അഞ്ച് ദിവസത്തിനിടെ കൂടിയത് 50 രൂപ


 

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില.
30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വീ വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ധിച്ചത്.

You might also like

Most Viewed