യുവതിയുടെ ആത്മഹത്യ: മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി രാജി വെച്ചു
മുബൈ: 23 കാരിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തുടർന്ന് മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു. ഫെബ്രുവരി എട്ടിന് മരിച്ച പൂജ ചവാൻ എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സഞ്ജയ് റാത്തോഡിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. അതേസമയം പൂജയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെല്ലാം സഞ്ജയ് നിരസിച്ചു. പൂജയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.