മുന്നണിയുണ്ടാക്കാൻ കോൺഗ്രസിനെ സ്വാഗതം ചെയ്ത് കമൽഹാസൻ
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സ്വാഗതം ചെയ്ത് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ. തമിഴ്നാട്ടിൽ മൂന്നാം മുന്നണിയിലേക്ക് കോൺഗ്രസിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് കമൽ പറഞ്ഞത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഡി.എം.കെ−കോൺഗ്രസ് സഖ്യത്തിലെ ഭിന്നതയ്ക്കിടെയാണ് കമലിന്‍റെ ക്ഷണമുണ്ടായിരിക്കുന്നത്.
ഒരേ കാഴ്ചപ്പാട് ഉള്ളവർക്ക് പാർട്ടിയിലേക്ക് സ്വാഗതം. ചർച്ചകൾക്കുള്ള വാതിൽ തുറന്നു തന്നെയെന്നും കമൽ പറഞ്ഞു.