ഇന്ത്യയിൽ കോവിഡ് നിരക്ക് വീണ്ടും ഉയരുന്നു


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ആശങ്ക വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,752 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് കോവിഡ് കണക്കുകൾ പതിനാറായിരത്തിന് മുകളിലെത്തുന്നത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,1 0,96,731 ആയി. പുതിയതായി 113 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,57,051 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 11,718 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 1,07,75,169 ആയി ഉയർന്നു. 

You might also like

Most Viewed