പി.എസ്.എൽ.വി.−സി 51 വിജയകരമായി വിക്ഷേപിച്ചു


ന്യൂഡൽഹി: ആമസോണിയ −ഒന്നിന്റെ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വാഹിച്ചു കൊണ്ടുള്ള പി.എസ്.എൽ.വി.−സി 51 റോക്കറ്റ് രാവിലെ 10.24−ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്.

ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ− ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ആമസോണിയ−1 ആമസോൺ മേഖലയിലെ വനനശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷി വൈവിധ്യങ്ങൾ വിലയിരുത്താനും ഉപകരിക്കും. 

You might also like

Most Viewed