ബംഗാളിലെ ഇടത്-കോൺഗ്രസ് റാലിയിൽ നിന്ന് രാഹുൽ ഗാന്ധി പിന്മാറി


ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഞായറാഴ്ച നടക്കുന്ന ഇടത്-കോൺഗ്രസ് റാലിയിൽ നിന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിന്മാറി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് റാലിയിൽ നിന്ന് രാഹുൽ പിന്മാറിയതെന്നാണ് വിവരം. രാഹുൽ റാലിയിൽ പങ്കെടുത്താൽ ബിജെപി അത് ആയുധമാക്കാനുമുള്ള സാധ്യതയെ തുടർന്നാണ് തീരുമാനം. മാർച്ച് ഒന്ന് വരെ രാഹുൽ തമിഴ്നാട് സന്ദർശിക്കുമെന്നാണ് വിവരം. ബംഗാളിൽ കോൺഗ്രസും ഇടത് പാർട്ടികളും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

You might also like

Most Viewed