ബംഗാളിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മോദിയുടെയും ഷായുടെയും നിര്‍ദ്ദേശാനുസരണമോ ? - മമത


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ബംഗാളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശാനുസരണം ആണോ എന്ന് അവർ ചോദിച്ചു. സീറ്റുകളുടെ എണ്ണം ബംഗാളിലേതിന് സമാനമായ മറ്റു സംസ്ഥാനങ്ങളിൽ ഒറ്റദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി നിർദ്ദേശിച്ച തീയതികളിലാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടത്തുന്നതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി പശ്ചിമ ബംഗാളിൽ വന്ന് പ്രചാരണം നടത്താൻ മോദിക്കും അമിത് ഷായ്ക്കും സൗകര്യം ഒരുക്കാനാണോ ഇതെന്ന് അവർ ചോദിച്ചു.

You might also like

Most Viewed