രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: 24 മണിക്കൂറിനിടെ 16,488 പേർക്ക് കൂടി രോഗം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,488 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,10,79,979 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,771 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 113 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1,56,938 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി ഏഴുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.