തമിഴ്നാടും പുതുച്ചേരിയും കേരളത്തിനൊപ്പം പോളിംഗ് ബൂത്തിൽ; ബംഗാളിൽ എട്ട് ഘട്ടം


 

ന്യൂഡൽഹി: കേരളത്തിനൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലേയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആസാമിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് മാർ‌ച്ച് 27 നും രണ്ടാം ഘട്ടം ഏപ്രിൽ ഒന്നിനും മൂന്നാം ഘട്ടം ആപ്രിൽ ആറിനും നടക്കും. കേരളത്തിനൊപ്പം ഏപ്രിൽ ആറിന് ആണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ്. രണ്ടിടത്തും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വലിയ രാഷ്ട്രീയ പോരാട്ടം പ്രതീക്ഷിക്കുന്ന പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ട വോട്ടെടുപ്പ് മാർ‌ച്ച് 27 ന് നടക്കും. രണ്ടാം ഘട്ടം ഏപ്രിൽ ഒന്ന്, മൂന്നാം ഘട്ടം ഏപ്രിൽ ആറ്, നാലാം ഘട്ടം ഏപ്രിൽ 10, അഞ്ചാം ഘട്ടം ഏപ്രിൽ 17, ആറാം ഘട്ടം ഏപ്രിൽ 22, ഏഴാം ഘട്ടം ഏപ്രിൽ 26, അവസാന ഘട്ടം ഏപ്രിൽ 29 നും നടക്കും. എല്ലാ ഇടത്തേയും ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു.

You might also like

Most Viewed