ഭർത്താവിന്റെ ഓഫീസ് ജോലിക്കും ഭാര്യയുടെ വീട്ടുജോലിക്കും ഒരേ മൂല്യം


ന്യൂഡൽഹി: ഭർത്താവിന്റെ ഓഫീസ് ജോലിയുടെ മൂൽയത്തെക്കാൾ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്ന് സുപ്രീംകോടതി. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ല അല്ലെങ്കിൽ കുടുംബത്തിന്റെ സാന്പത്തികമൂല്യം ഉയർത്തുന്നില്ല എന്ന ധാരണ കുഴപ്പംപിടിച്ചതാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതിഅഭിപ്രായപ്പെട്ടു. വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ മക്കൾക്കുളള നഷ്ടപരിഹാരം സംബന്ധിച്ച ഒരു കേസ് പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.

വീട്ടമ്മമാരുടെ കഠിനാധ്വാനത്തിനും ചെയ്യുന്ന ജോലിക്കും സാന്പത്തിക മൂല്യം നിശ്ചയിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും എന്നാൽ അതുകൊണ്ട് ആ ജോലിയുടെ പ്രാധാന്യം ഒട്ടുംകുറയുന്നില്ലെന്ന് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. രാജ്യത്ത് 159.85 ദശലക്ഷത്തിനടുത്ത് സ്ത്രീകളാണ് വീട്ടുജോലികളിൽ വ്യാപൃതരായിക്കുന്നതെന്ന് 2011ലെ സെൻസസ് ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് രമണ പറഞ്ഞു. ഇതിനെല്ലാം പുറമേ, വീട്ടമ്മമാർ ജോലി ചെയ്യുന്നില്ല, കുടുംബത്തിന്റെ സാന്പത്തിക മൂല്യമുയർത്തുന്നില്ല തുടങ്ങിയ ധാരണകൾ കുഴപ്പം പിടിച്ചതാണ്. വളരെക്കാലമായി നിലനിൽക്കുന്ന ഒരു കാഴ്ചപ്പാടാണത്, മറികടക്കേണ്ടതുണ്ട്.

വീട്ടമ്മമാർ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികൾ അവരുടെ സാങ്കൽപിക വരുമാനം നിശ്ചയിക്കേണ്ടതെന്നും കോടതി അഭിപായപ്പെട്ടു. ഏപ്രിലിലാണ് വാഹനാപകടത്തിൽ പൂനം−വിനോദ് ദന്പതികൾ മരിക്കുന്നത്. മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണൽ ദന്പതികളുടെ മക്കൾക്ക് 40.7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയെങ്കിലും ഇൻഷുറൻസ് കന്പനി നൽകിയ അപ്പീലിന്മേൽ ഡൽഹി ഹൈക്കോടതി ഇത് 22 ലക്ഷം രൂപയായി കുറച്ചിരുന്നു. വാഹനാപകടത്തിൽ മരിച്ച പൂനം വീട്ടമ്മയായതിനാൽ ഇവരുടെ വരുമാനം ഡൽഹി ഹൈക്കോടതി കുറച്ചിരുന്നു. വാഹനാപകടത്തിൽ മരിച്ച പൂനം വീട്ടമ്മയായതിനാൽ ഇവരുടെ വരുമാനം കുറച്ചുകാണിച്ചാണ് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ച സുപ്രീംകോടതി നഷ്ടപരിഹാരത്തുക 33.2 ലക്ഷമായി ഉയർത്തി. മൂന്നംഗബെഞ്ച് ഐക്യകണ്ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.

You might also like

Most Viewed