കൊവിഡ് വാക്‌സിൻ രാജ്യത്ത് എല്ലാവർക്കും നൽകും; പ്രധാനമന്ത്രി


 

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ രാജ്യത്ത് എല്ലാവർക്കും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് അതിവേഗം പടരുന്നതും മരണസംഖ്യ ഉയരുന്നതും ഒഴിവാക്കാൻ സാധിച്ചു. ആഘോഷങ്ങൾക്ക് ഇറങ്ങാതെ ജാഗ്രത തുടരണംമെന്ന് പറഞ്ഞ അദ്ദേഹം കൊവിഡ് പ്രതിസന്ധിയുണ്ടായ ആഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സാന്പത്തികരംഗം പ്രതീക്ഷിച്ചതിലും വേഗം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണെന്നും ചൂണ്ടിക്കാട്ടി. സാന്പത്തിക പരിഷ്ക്കരണ നടപടികൾ തുടരുമെന്നും മോദി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഉത്പാദന, നിക്ഷേപക രംഗങ്ങളിൽ ഇന്ത്യയെ ഒന്നാം നന്പർ കേന്ദ്രമാക്കി മാറ്റും. ലോകം ഇന്ത്യയിൽ വിശ്വാസമർപ്പിക്കുകയാണ്. മറ്റുളളവരുടെ നഷ്ടത്തിൽ നിന്ന് ലാഭമുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ചൈനയുമായുള്ള മത്സരത്തെ കുറിച്ചും മോദി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ ശുഭപ്രതീക്ഷ പുലർത്തുകയും ഏറ്റവും മോശം അവസ്ഥ നേരിടാൻ തയ്യാറെടുക്കുകയും ചെയ്‌തു. ശാസ്ത്രീയമായ പ്രതിരോധനടപടികൾ സമയോചിതമായി നടപ്പാക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like

Most Viewed