ലണ്ടൻ സ്വദേശിനിയുമായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയുടെ രണ്ടാം വിവാഹം

ന്യൂഡൽഹി: പ്രശസ്ത അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ വിവാഹിതനായി. സാൽവെയുടെ രണ്ടാം വിവാഹമാണിത്. ലണ്ടൻ സ്വദേശിയായ കലാകാരി കരോലിൻ ബ്രൊസ്സാർഡിനെയാണ് സാൽവെ വിവാഹം കഴിച്ചത്. ലണ്ടനിലെ ചർച്ചിൽ തീർത്തും ലളിതമായി നടന്ന വിവാഹത്തിൽ 15 പേർ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ജൂലൈയിൽ 65കാരനായ സാൽവെ ആദ്യ ഭാര്യ മീനാക്ഷിയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. 38 വർഷങ്ങൾക്ക് മുമ്പായിരുന്നു മീനാക്ഷിയുമായുള്ള ഹരീഷ് സാൽവെയുടെ വിവാഹം. ഒരു കലാസന്ധ്യക്കിടെയാണ് കരോലിനെ സാൽവെ കണ്ടുമുട്ടിയത്. 56 കാരിയായ കരോലിൻ ബ്രോസാർഡ് ലണ്ടനിലെ കലാകാരിയാണ്. ആദ്യവിവാഹത്തിൽ ഇവർക്ക് ഒരു മകളുണ്ട്.
ജനുവരിയിൽ ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ക്വീൻസ് കൗൺസിൽ ആകുന്നതിന് മുമ്പ് ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ആയിരുന്നു ഹരീഷ് സാൽവെ. കൊറോണ വൈറസ് മഹാമാരിക്കിടയിലും ഏറ്റവും തിരക്കേറിയ അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം. നിരവധി ഉന്നത കേസുകളിൽ ഈ വർഷം സുപ്രീംകോടതിയിൽ അദ്ദേഹം ഹാജരായി. ലോൺ മൊറട്ടോറിയം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും ഡൽഹി ലെജിസ്ലേറ്റീവ് അസംബ്ലിക്ക് എതിരായ കേസിൽ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിനെയും സാൽവെ പ്രതിനിധീകരിച്ചു. ലണ്ടനിൽ നിന്നുള്ള വീഡിയോ കോൺഫറൻസിംഗിലൂടെ കാര്യങ്ങളിൽ വാദം നടത്താൻ കഴിയുന്നത് തനിക്ക് വളരെയധികം സൗകര്യപ്രദമാണെന്ന് സാൽവെ വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതിയില പ്രശസ്ത അഭിഭാഷകനായ ഹരീഷ് സാൽവേ നിർണായകമായ പല കേസുകളിലേയും സർക്കാരിന്റെയും മറ്റും അഭിഭാഷകനാണ്. അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ കുൽഭൂഷൺ ജാദവിനു വേണ്ടി ഹാജരായതും സാൽവേയായിരുന്നു. വൊഡഫോൺ, ഐടിസി ഹോട്ടല്‍ എന്നീ കേസുകളിലും ഹരീഷ് സാൽവെ ഹാജരായിരുന്നു. സുപ്രീം കോടതിയില പ്രശസ്ത അഭിഭാഷകനായ ഹരീഷ് സാൽവേ നിർണായകമായ പല കേസുകളിലേയും സർക്കാരിന്റെയും മറ്റും അഭിഭാഷകനാണ്. അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ കുൽഭൂഷൺ ജാദവിനു വേണ്ടി ഹാജരായതും സാൽവേയായിരുന്നു. വൊഡഫോൺ, ഐടിസി ഹോട്ടല്‍ എന്നീ കേസുകളിലും ഹരീഷ് സാൽവെ ഹാജരായിരുന്നു.