ഗോവധ നിരോധന നിയമം യുപിയിൽ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നു: അലഹബാദ് ഹൈക്കോടതി


ലക്നൗ: ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ബീഫ് കൈവശംവച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ കുടുക്കുന്നുവെന്നും അലഹബാദ് ഹൈക്കോടതി. ഏത് മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവധത്തിന്റെ പേരിൽ അറസ്റ്റിലായ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. എഫ് ഐ ആറിൽ ഉൾപ്പെടാതിരുന്നിട്ടും ഒരുമാസമായി ജയിലിൽ കഴിയുകയാണ് എന്നാണ് ഇയാൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. മിക്കവാറും കേസുകളിൽ പിടിച്ചെടുത്ത മാസം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലിൽ തന്നെ കഴിയുകയും വിചാരണ നടപടികൾക്ക് വിധേയനായി തടവുശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്യുന്നു'-കോടതി പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട കേസുകളിൽ പിടിച്ചെടുക്കുന്ന പശുക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത പശുക്കൾ തെരുവിൽ അലഞ്ഞുതിരിയുകയാണ്. വളർത്തുന്ന പശുക്കളെയും റോഡുവക്കിൽത്തന്നെ അലഞ്ഞുതിരിയാൻ വിടുന്നു. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു എന്നുപറഞ്ഞ കോടതി പൊലീസിനെയും ജനങ്ങളെയും പേടിച്ച് പ്രായമായ പശുക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ ഭയപ്പെടുകയാണെന്നും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed