എല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ് വാക്സിൻ നൽകും

ഭുവനേശ്വർ: രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. വോട്ടെടുപ്പ് നടക്കുന്ന ബിഹാറിൽ മാത്രമല്ല ബിജെപി സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ ജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. തമിഴ്നാട്, മധ്യപ്രദേശ്, ആസാം തുടങ്ങിയ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.