കൽക്കരി അഴിമതി: മുൻ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്ന് വർഷം തടവ്

ന്യൂഡൽഹി: കൽക്കരി ബ്ലോക്ക് അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് ഡൽഹിയിലെ പ്രത്യേക കോടതി മൂന്ന് വർഷം തടവിന് വിധിച്ചു. 1999ൽ ജാർഖണ്ഡിൽ കൽക്കരി ബ്ലോക്കുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സ്പെഷൽ സിബിഐ ജഡ്ജി ഭരത് പരാഷർ ശിക്ഷ വിധിച്ചത്.
ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ദിലീപ് റായ്ക്ക് പുറമേ മറ്റു രണ്ടുപേർക്കുകൂടി പ്രത്യേക സിബിഐ കോടതി മൂന്നുവർഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികൾ പത്ത് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദീലീപ്.