ലഹരിമരുന്ന് കേസ്; സീരിയൽ നടി അറസ്റ്റിൽ

മുംബൈ: ബോളീവുഡിലെ ലഹരിമരുന്ന് കേസിൽ സീരിയൽ നടി അറസ്റ്റിൽ. കേസിലെ മുഖ്യകണ്ണിയിലൊരാളായ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് പ്രീതിക. നടി ഉൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. വെര്‍സോവയിലും മുംബൈയിലുമായി എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പറേഷനിലാണ് നടിയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായത്. സിനിമ സീരിയൽ താരങ്ങൾക്ക് ലഹരിമരുന്ന് ബന്ധത്തെപ്പറ്റിയുളള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇപ്പോൾ കേസിലെ ഒരു കണ്ണികൂടി പിടിയിലാകുന്നത്.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ബോളിവുഡ് മേഖലയിലെ ലഹരിബന്ധത്തിന്റെ ചുരുളുകളഴിഞ്ഞത്. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുളള ബന്ധങ്ങളും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.