ഹൈദരബാദിൽ കനത്ത മഴ: മതിൽ ഇടിഞ്ഞ് വീണ് രണ്ട് മാസം പ്രായമുള്ള കുട്ടിയടക്കം ഒൻപത് പേർ മരിച്ചു

ഹൈദരാബാദ്: കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ ഒന്‍പത് പേർ മരിച്ചു. ഹൈദരാബാദിലാണ് സംഭവം. നിരവധിപേർക്ക് പരിക്കേറ്റു. മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തെലുങ്കാനയിലും അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിലും കനത്ത മഴയാണ്. ഇതേതുടർന്ന് കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേർ മരിച്ചു. സംസ്ഥാനത്തിന്‍റെ വിവിധമേഖലകളിൽ പെയ്ത മഴയിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി.
ഇതേ തുടർന്ന് നഗരത്തിന്‍റെ വിവിധമേഖലകളിൽ ഗതാഗത തടസമുണ്ടായി. കനത്ത മഴ തെലങ്കാനയിലെ 14 ജില്ലകളെ ബാധിച്ചിട്ടുണ്ട്. ജനനിരപ്പ് ഉയർന്നതിനെ തുടർന്ന് ഹെദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമയത്ത് സാഗർ അണക്കെട്ട് ഇന്നലെ രാത്രി തുറന്ന് വിട്ടിരുന്നു.