ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ക്ക് കോവിഡ്

ഷിംല: ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിൽ കൂടി ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗിയുമായി സന്പർക്കത്തിൽ വന്നതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി അദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.