രാജ്യത്ത് 73,272 പുതിയ കോവിഡ് കേസുകൾ, 926 മരണം


ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6979423 ആയി. 24 മണിക്കൂറിനിടെ 73272 പേർക്ക് പുതിയതായി രോഗം ബാധിച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ 926 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 107416 ആയി. രോഗമുക്തി നേടിയവർ 59,888 22 പേരാണ്. 8,83185 പേർ നിലവിൽ ചികിത്സയിലുണ്ടെന്നാണ് കണക്ക്. 

അതേസമയം, ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 70 ലക്ഷവും പിന്നിട്ടു. 37,089,652 പേർക്ക് ഇതുവരെ രോഗം ബാധിച്ചെന്നാണ് വേൾഡോ മീറ്ററും ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയും പുറത്തു വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിനം 3,50,000 പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്. ഇത് ഇതുവരെയുള്ള റെക്കോഡ് കണക്കാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

You might also like

Most Viewed