മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് എട്ട് മരണം

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്നു വീണ് എട്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. അഞ്ചു പേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.