കൊറോണ സംശയം: മൂന്നു പേർ ഡൽഹി ആർഎംഎൽ ആശുപത്രിയിൽ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്നു പേരെ ഡൽഹി രാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരിൽ രണ്ടു പേർ ചൈനക്കാരാണ്. ജനുവരി ഒന്നാം തീയതിയും 29നുമാണ് ഇവർ ഇന്ത്യയിലെത്തിയത്. മൂന്നാമത്തെയാൾ കഴിഞ്ഞ ഞായറാഴ്ച ചൈനയിൽനിന്നും എത്തിയ ആളാണ്. ഇയാൾ കഴിഞ്ഞ നവംബർ 30 മുതൽ ബെയ്ജിംഗിലായിരുന്നു.
മൂന്നു പേരുടേയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ മൂന്നു പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഈ മൂന്നു കേസും കേരളത്തിലായിരുന്നു.