ഗാ​ർ​ഗി അ​ക്ര​മം: ക​ഠി​ന ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ

ന്യൂഡൽഹി: ഡല്‍ഹിയിലെ ഗാർഗി വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെയുണ്ടായ അക്രമത്തെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്. തങ്ങളുടെ പെൺമക്കൾക്കെതിരെ മോശമായി പെരുമാറിയവരോട് പൊറുക്കില്ലെന്ന് കേജരിവാൾ പറഞ്ഞു. അക്രമികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.

ഗാർഗി വനിതാ കോളജിലെ തങ്ങളുടെ പെൺമക്കൾക്കു നേരെയുണ്ടായ മോശംപെരുമാറ്റം സങ്കടകരവും നിരാശാജനകവുമാണ്. ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും പൊറുക്കില്ല. അക്രമികൾക്ക് സാധ്യമായ കഠിനശിക്ഷ നൽകണം. കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കേജരിവാൾ പറഞ്ഞു. ഗാർഗി വനിതാ കോളേജ് വിദ്യാർത്ഥിനികൾക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസും പ്രിൻസിപ്പാളും എന്ത് ചെയ്യുന്നുവെന്ന് കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ ചോ ദിച്ചു. കൺമുന്നിൽ അക്രമം നടന്നിട്ടും പോലീസ് നോക്കി നിന്നെന്നും അവർ കുറ്റപ്പെടുത്തി. വിഷയത്തിൽ ഡൽഹി പോലീസിനോടും കോളേജ് അധികൃതരോടും കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. കോളജിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷമായിരുന്നു കമ്മീഷന്‍റെ നടപ‌ടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളേജിലെ വാര്‍ഷിക ആഘോഷത്തിനിടെ ഗാര്‍ഗി കോളജില്‍ അക്രമികള്‍ അതിക്രമിച്ചു കയറിയത്. ജയ്ശ്രീറാം വിളികള്‍ ഉയര്‍ ത്തിയാണ് അക്രമികള്‍ എത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികളെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിനിരയാസ്സില്‍ അക്രമികള്‍ നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടിരുന്നു.

ന്യൂഡൽഹി: ഡല്‍ഹിയിലെ ഗാർഗി വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെയുണ്ടായ അക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തങ്ങളുടെ പെൺമക്കൾക്കെതിരെ മോശമായി പെരുമാറിയവരോട് പൊറുക്കില്ലെന്ന് കേജരിവാൾ പറഞ്ഞു. അക്രമികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.

ഗാർഗി വനിതാ കോളജിലെ തങ്ങളുടെ പെൺമക്കൾക്കു നേരെയുണ്ടായ മോശംപെരുമാറ്റം സങ്കടകരവും നിരാശാജനകവുമാണ്. ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും പൊറുക്കില്ല. അക്രമികൾക്ക് സാധ്യമായ കഠിനശിക്ഷ നൽകണം. കോളജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കേജരിവാൾ പറഞ്ഞു.

ഗാർഗി വനിതാ കോളജ് വിദ്യാർഥിനികൾക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസും പ്രിൻസിപ്പാളും എന്ത് ചെയ്യുന്നുവെന്ന് കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ചോ ദിച്ചു. കൺമുന്നിൽ അക്രമം നടന്നിട്ടും പോലീസ് നോക്കി നിന്നെന്നും അവർ കുറ്റപ്പെടുത്തി. വിഷയത്തിൽ ഡൽഹി പോലീസിനോടും കോളജ് അധികൃതരോടും കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. കോളജിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷമായിരുന്നു കമ്മീഷന്‍റെ നടപ‌ടി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെ ഗാര്‍ഗി കോളജില്‍ അക്രമികള്‍ അതിക്രമിച്ചു കയറിയത്. ജയ്ശ്രീറാം വിളികള്‍ ഉയര്‍ ത്തിയാണ് അക്രമികള്‍ എത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു. വിദ്യാർഥികളെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിനിരയായ പെണ്‍കുട്ടികള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോളജ് കാമ്പസില്‍ അക്രമികള്‍ നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടിരുന്നു.<

You might also like

Most Viewed