ഭീകരാക്രമണ ഭീഷണി: വിമാനത്താവളങ്ങളില്‍ അതീവസുരക്ഷ

ന്യൂദല്‍ഹി: മുംബൈ, ദല്‍ഹി വിമാനത്താവളങ്ങളില്‍ അടിയന്തര സാഹചര്യം നേരിടാനുളള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് സിഐഎസ്എഫ്. ഭീകരസംഘടനകള്‍ വിമാനത്താവളങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
രാജ്യത്തെ തന്ത്രപ്രധാനമായ എല്ലാ വിമാനത്താവളങ്ങളിലും ഭീകരവിരുദ്ധ പദ്ധതി നടപ്പാക്കണമെന്നും സിഐഎസ്എഫ് നിര്‍ദേശിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെ നേരിടാനുളള എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളണം. ഐഎസും അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയും ജെയ്‌ഷെ മുഹമ്മദും പോലുളള സംഘടനകള്‍ വിമാനം റാഞ്ചാനും ഭീകരാക്രമണങ്ങള്‍ നടത്താനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സിസിടിവി വഴി യാത്രക്കാരെ നിരീക്ഷിക്കാന്‍ സിഐഎസ്എഫ് വിമാനത്താവളത്തിനരികിലുളള റോഡുകളില്‍ പോലും നിലയുറപ്പിക്കും. നിലവില്‍ മുംബൈ, ദല്‍ഹി വിമാനത്താവളങ്ങളില്‍ മാത്രമാണ് ഈ സേവനം ഉളളത്.
അതീവസുരക്ഷ ആവശ്യമുളള എല്ലാ വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സിഐഎസ്എഫിന്റെ നീക്കം. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.