സ്റ്റാലിനെ സഭയിൽ നിന്ന് പുറത്താക്കി

ചെന്നൈ : ഡി.എം.കെ നേതാവ് സ്റ്റാലിനെ തമിഴ്നാട് നിയമസഭയിൽ നിന്നും പുറത്താക്കി. സ്റ്റാലിൻ അടക്കമുള്ള ഡി.എം.കെ അംഗങ്ങളെയാണ് സഭയിൽ നിന്ന് പുറത്താക്കിയത്.
ഇതിനിടെ പുറത്തുവന്ന സ്റ്റാലിൻ തന്റെ ഷർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ വലിച്ചുകീറിയതായും പറഞ്ഞു. ഡി.എം.കെ നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ ഉപദ്രവിച്ചതായും പരാതിയുണ്ട്.
സംഭവങ്ങളെ തുടർന്ന് സ്പീക്കർ മുംബയിലേക്കുള്ള തന്റെ യാത്ര റദ്ദാക്കി. ചെന്നൈയിൽ തന്നെ താങ്ങാനാണ് തത്കാലം സ്പീക്കറുടെ തീരുമാനം.