പുനരാംഭിച്ച സഭ വീണ്ടും നിർത്തിവെച്ചു

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ വിശ്വാസവോട്ടെടുപ്പിനെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തമിഴ്‌നാട് നിയമസഭ രണ്ടാമതും നിര്‍ത്തിവെച്ചു. രണ്ടാമതും സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെയാണ് സഭ മൂന്നുമണി വരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചത്.
ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങളെ പുറത്താക്കാന്‍ സ്പീക്കര്‍ ധനപാലന്‍ പൊലീസിനും വാച്ച് ആന്റ് വാര്‍ഡിനും നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അംഗങ്ങള്‍ സഭയില്‍ കുത്തിയിരിക്കുകയായിരുന്നു.
സഭാനടപടികള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ അടക്കമുള്ള കക്ഷിനേതാക്കളുടെ യോഗം സ്പീക്കര്‍ വിളിച്ചു.
രാവിലെ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയിരുന്നു. രഹസ്യബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വം പക്ഷവും ഡിഎംകെ അടക്കമുള്ള അംഗങ്ങളും പ്രതിഷേധിച്ചതോടെയാണ് സഭയിൽ സംഘര്‍ഷമുണ്ടായത്.