ഗോമാംസം കൈയില്‍ വച്ചെന്ന് ആരോപിച്ച്‌ മുസ്ലിം സമുദായക്കാരായ ദമ്പതികൾക്ക് നേരെ ആക്രമണം


 

ന്യൂഡല്‍ഹി: ഗോമാംസം കൈയില്‍ വച്ചെന്ന് ആരോപിച്ചു വീണ്ടും ആക്രമണം. മധ്യപ്രദേശിലെ ഹര്‍ദയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഗോമാംസം കൈവശം വച്ചിരിക്കുന്നെന്ന് ആരോപിച്ചു മുസ്ലിം സമുദായക്കാരായ ദമ്പതികളെ ഒരു വിഭാഗം ആളുകള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗോരക്ഷാ സമിതി പ്രവര്‍ത്തകരായ രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തു.

ഹൈദരാബാദില്‍നിന്നു മടങ്ങിവരവേ 13നു കുശിനഗര്‍ എക്സ്പ്രസിലായിരുന്നു സംഭവം. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഗോമാംസമാണെന്ന് ആരോപിച്ച് പതിനഞ്ചോളംപേര്‍ ഛന്നേര സ്റേഷനില്‍വച്ചു പരിശോധിക്കാന്‍ തുടങ്ങുകയായിരുന്നെന്നു മുഹമ്മദ് ഹുസൈന്‍, ഭാര്യ നസീം ബാനോ എന്നിവര്‍ പറഞ്ഞു. ഇതിനെ മറ്റു യാത്രക്കാര്‍ എതിര്‍ത്തതോടെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദനം ആരംഭിക്കുകയായിരുന്നു. തങ്ങളുടെ കൈവശമുള്ളതു ഗോമാംസം അല്ലെന്നു പറഞ്ഞെങ്കിലും അതു കേള്‍ക്കാന്‍ അക്രമികള്‍ തയാറായില്ലെന്നു മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ട്രെയിന്‍ ഹുസൈന്റെ സ്വദേശമായ ഖിര്‍കിയ സ്റേഷനിലെത്തിയതോടെ സ്ഥലവാസികളായ കൂടുതല്‍ ആളുകളെത്തുകയും പ്രശ്നം കലാപമായി മാറുകയും ചെയ്തെന്നു കിരണ്‍ലട ജില്ലാ എഎസ്പി വ്യക്തമാക്കി.

മാംസം പോത്തിറച്ചിയാണെന്നു കണ്െടത്തിയിട്ടുണ്ട്. മര്‍ദനത്തില്‍ ഒന്‍പതോളം ആളുകളുണ്െടന്നും ഹേമന്ത് രജ്പുത്, സന്തോഷ് എന്നിവരെയാണ് ഇപ്പോള്‍ അറസ്റ് ചെയ്തിരിക്കുന്നതെന്നും മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.

You might also like

Most Viewed