പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിച്ച തീവ്രവാദികള്‍ ഉപയോഗിച്ച ബൈനോക്കുലറുകളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ചിഹ്നം



ന്യൂ ഡെല്‍ഹി : പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിച്ച തീവ്രവാദികള്‍ ഉപയോഗിച്ചത് അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ബൈനോക്കുലറുകള്‍. ബൈനോക്കുലറുകളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദികള്‍ അഫ്ഗാനിന്ഥാനിലെ യുഎസ് സൈനിക കേന്ദ്രത്തിന്‍ നിന്ന് മോഷ്ടിച്ചതാകാം ബൈനോക്കുലറുകള്‍ എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ബൈനോക്കുലറുകള്‍ പാക് സൈന്യത്തിന്റേതാണെന്നും വിലയിരുത്തലുകളുണ്ട്.

ബൈനോക്കുലറുകടെ കുറിച്ച് എന്‍ഐഎ കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷണത്തിന് എന്‍ഐഎ അമേരിക്കയുടെ സഹായം തേടും. തീവ്രവാദികള്‍ ഉപയോഗിച്ച വസ്ത്രം, ഷൂ എന്നിവയും എന്‍ഐഎ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഷൂ, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് പാക് തീവ്രവാദികള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളുമായി സാമ്യമുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു

അതേസമയം പത്താന്‍കോട്ട് ആക്രമണത്തിന്റെ തലേ ദിവസം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെ ചോദ്യം ചെയ്യുന്നത് എന്‍ഐഎ തുടരും. സല്‍വീന്ദര്‍ സിംഗിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും എന്‍ഐഎ തീരുമാനിച്ചു.

You might also like

Most Viewed