ഇന്ത്യന്‍ വിപണിയിലേക്ക് ഇരട്ടി ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാന്‍


ഇന്ത്യന്‍ വിപണിയിലേക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടി ബാരല്‍ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാന്‍ തയ്യാറെടുക്കുന്നു. പ്രതിദിനം രണ്ടുലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണകൂടി കയറ്റുമതിചെയ്യാനാണ് നീക്കം. ഇറാനെതിരെയുള്ള ഉപരോധം പാശ്ചാത്യശക്തികളും ഐക്യരാഷ്ട്രസഭയും ഉടന്‍ പിന്‍വലിച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് ഇന്ത്യയിലെ എണ്ണവിപണിയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ുന്നു.ഇറാനില്‍ നിന്നുള്ള എണ്ണകൂടി എത്തുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞേക്കും. ഇതോടെ ഇന്ത്യയില്‍ എണ്ണ വില കാര്യമായി കുറയുമെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ എണ്ണവില കുറക്കാന്‍ കേന്ദ്രം തയ്യാറാവുമെന്നും വിലയിരുത്തലുണ്ട്.ഇന്ത്യക്കുപുറമെ, യൂറോപ്യന്‍ വിപണിയിലേക്കുകൂടി എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാന്‍ ശ്രമംനടത്തുന്നുണ്ട്. ആദ്യഘട്ടമായി ഇന്ത്യയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും വാണിജ്യവ്യാപാര ബന്ധങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഇറാന്‍ ആരംഭിച്ചിട്ടുണ്ട്.ലോകത്ത് എണ്ണ ഉത്പാദിപ്പിക്കുന്നതില്‍ നാലാംസ്ഥാനത്തുള്ള രാജ്യമാണ് ഇറാന്‍. 2011ല്‍ ഉപരോധത്തിനു മുമ്പ് പ്രതിദിനം 30 ലക്ഷം വീപ്പയായിരുന്നു കയറ്റുമതി. ഉപരോധം വന്നതോടെ 10 ലക്ഷം വീപ്പയായി കുറഞ്ഞു.