അഹമ്മദാബാദിൽ വൻ ബുൾഡോസർ ആക്ഷൻ; അനധികൃത കുടിയേറ്റക്കാരുടെ താമസസ്ഥലങ്ങൾ ഇടിച്ചുനിരത്തി

അഹമ്മദാബാദിൽ വൻ ബുൾഡോസർ ആക്ഷൻ. 50ലേറെ ജെസിബികളും രണ്ടായിരത്തോളം പൊലീസുകാരും ചേർന്ന ദൗത്യത്തിൽ അനധികൃത കുടിയേറ്റക്കാരുടെ താമസസ്ഥലങ്ങൾ ഇടിച്ചുനിരത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊളിച്ചു നീക്കലുകളിൽ ഒന്നാണിത്. പുലർച്ചെ തുടങ്ങിയ നടപടി ഇപ്പോഴും പുരോഗമിക്കുന്നു. ഇവിടെ താമസിച്ചിരുന്നത് അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയ ബംഗ്ലാദേശികളാണ്.
അഹമ്മദാബാദിലെ ചന്ദോള തടാക പ്രദേശം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ താവളമായി മാറി. കഴിഞ്ഞ 6 വർഷത്തിനിടെ ആകെ 251 ബംഗ്ലാദേശി പൗരന്മാരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019-ൽ 76 ബംഗ്ലാദേശികളെയും, 2020-ൽ 17 പേരെയും, 2021-ൽ 20 പേരെയും, 2022-ൽ 23 പേരെയും, 2023-ൽ 40 പേരെയും, 2024-ൽ 72 പേരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ, എ.എം.സി.യും അഹമ്മദാബാദ് പൊലീസും നടത്തിയ വിപുലമായ ഓപ്പറേഷന്റെ ഭാഗമായി ഈ പ്രദേശത്ത് നിന്ന് അനധികൃത വാസസ്ഥലങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ചന്ദോള തടാകത്തിന് സമീപം വലിയ തോതിലുള്ള ബുൾഡോസർ നടപടിയിലൂടെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ്.
sxf