പാകിസ്താൻ, നിങ്ങൾ ഐഎസ്ഐഎസിന്‍റെ പിൻഗാമികൾ, ഇന്ത്യ എപ്പോഴും മിണ്ടാതെയിരിക്കില്ല '; ഒവൈസി

പാകിസ്താനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി. പാകിസ്താനെ ഭീകരസംഘടനായ ഐഎസ്ഐഎസിനോട് ഉപമിച്ചും ഇന്ത്യയുടെ സൈനിക ശക്തി ഓർമിപ്പിച്ചുമാണ് ഒവൈസി രംഗത്തുവന്നത്. ഭീകരർ ടൂറിസ്റ്റുകളുടെ മതം ചോദിച്ചതിനെയും ഒവൈസി വിമർശിച്ചു.
'എന്തിനാണ് മതം ചോദിച്ചത്? ഏത് മതത്തെപ്പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നത്? ഈ പ്രവൃത്തി നിങ്ങൾ ഐസ്ഐഎസിന്‍റെ പിന്മുറക്കാരാണെന്ന് സൂചിപ്പിക്കുന്നതാണ്' എന്ന് ഒവൈസി പറഞ്ഞു. നിഷ്കളങ്കരും നിരപരാധികളുമായ മനുഷ്യരെ, വിശ്വാസത്തിന്റെ പേരിൽ കൊല്ലുന്നത് നമ്മുടെ മതത്തിലില്ല എന്നും ഒവൈസി പറഞ്ഞു.
പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്നും ഒവൈസി പറഞ്ഞു. ഇന്ത്യയുടെ സൈനിക, സാമ്പത്തിക കരുത്തിനോട് പാകിസ്താന് ഒരിക്കലും പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും വെറുതെ എടുത്തുചാടി യുദ്ധപ്രഖ്യാപനം നടത്തരുതെന്നും ഒവൈസി മുന്നറിയിപ്പ് നൽകി. 'ഇന്ത്യയെക്കാളും അര നൂറ്റാണ്ട് പിന്നിലാണ് പാകിസ്താൻ ഇപ്പോഴും. ഇന്ത്യയുടെ സൈനിക ബജറ്റ് പാകിസ്താന്റെ വാർഷിക ബജറ്റിനേക്കാൾ എത്രയോ വലുതാണ്. നിങ്ങൾ ഒന്നോർക്കണം, നിരപരാധികളെ കൊന്നൊടുക്കിയാൽ, ആരും മിണ്ടാതിരിക്കില്ലെന്നും ഒവൈസി പറഞ്ഞു.
ോ്ിേിേ്ു്