ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് പ്രകോപനമില്ലാതെ വെടിയുതിര്‍ത്ത് പാക് സേന, കനത്ത ജാഗ്രത നിര്‍ദ്ദേശം

ജമ്മുകശ്‌മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്ത് പാക് സേന. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം രാത്രിയാണ് പാകിസ്താൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പാകിസ്താൻ സേന വെടിനിർത്തൽ കരാർ ലംഘിച്ച പലയിടത്തും വെടിവെപ്പ് നടക്കുന്നുണ്ട്.
ഇന്ത്യ തിരിച്ചടി നടത്തുന്നുണ്ട്. പാകിസ്താൻ പ്രകോപനപരമായി വെടി വെക്കുകയാണെന്നാണ് സൈന്യം പറയുന്നത്. പാകിസ്താന്റെ വിരട്ടൽ വേണ്ടെന്നും പ്രകോപനം തുടർന്നാൽ തിരിച്ചടി ഉറപ്പാണെന്നും ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കി.
ഇതിനിടെ കഴിഞ്ഞ ദിവസം കുല്‍ഗാം പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് ഭീകരരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് ധാരാളം ആയുധങ്ങളും പിടിച്ചെടുത്തു. അബ്‌ദുള്‍ സലാം ഭട്ടിന്‍റെ മകനായ ബിലാല്‍ അഹമ്മദ് ഭട്ട്, ഗുലാം മുഹമ്മദ് ഭട്ടിന്‍റെ മകന്‍ മുഹമ്മദ് ഇസ്‌മയില്‍ ഭട്ട് എന്നിവരെയാണ് പിടികൂടിയത്.
CSXZCDXZXZ