ലിമിറ്റ് ഇല്ലാതെ പാകിസ്താൻ പെരുമാറിയാൽ നമുക്ക് എന്തിനാണ് ലിമിറ്റ്: ശശി തരൂർ

പഹൽ ഗാമിലെ ഭീകരാക്രമണത്തിൽ പ്രതികരിച്ച് ശശി തരൂർ എം പി. പാകിസ്താൻ നിരവധി തവണ ഭീകരാക്രമണം ചെയ്തിട്ടുണ്ട്, സ്ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങൾ അല്ലെന്ന് പറയുമെന്ന് തരൂർ പറഞ്ഞു. 8-10 സംഭവങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ക്ഷമയ്ക്കും ഒരു പരിധി ഉണ്ടല്ലോ. ലിമിറ്റ് ഇല്ലാതെ പാകിസ്താൻ പെരുമാറിയാൽ നമുക്ക് എന്തിനാണ് ലിമിറ്റ്. ആർക്കും യുദ്ധം വേണ്ട. വികസനത്തിനും വളർച്ചയ്ക്കും യുദ്ധം നല്ലതല്ല. അവരെ തൊടുന്ന ഒരു ആക്ഷൻ എടുക്കേണ്ടി വരും. അല്ലെങ്കിൽ ഇതു ഇനിയും ആവർത്തിക്കും. ഇനി സ്ട്രോങ്ങ് ആക്ഷൻ എടുത്തില്ലെങ്കിൽ അവർ ഇതു തുടരുമെന്നും തരൂർ അറിയിച്ചു.
അതേസമയം ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
TDRHDRXESESW3ASW