അതിർത്തിയിൽ പാക് പ്രകോപനം, പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വ്യാപക വെടിവെപ്പ് ; തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം

അതിർത്തിയിൽ പാക് പ്രകോപനം. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടായില്ല. അതിനിടെ, കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ ഇന്ന് പുലർച്ചെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവെപ്പുണ്ടായി. ഒരു തീവ്രവാദിക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തിയിലുടനീളം കനത്ത ജാഗ്രതയിലാണ് സൈന്യം. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സൈന്യം പുറത്തുവിട്ടിരിക്കുകയാണ്.
ഭീകരർക്കായുള്ള വ്യാപക തിരച്ചിൽ സംയുക്തസേന തുടരുകയാണ്. പീർപഞ്ചാൽ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
VVDZVDXZ