പാക് സൈന്യത്തിന്‍റെ പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു

അതിർത്തിയിൽ പാക് സൈന്യത്തിന്‍റെ പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഫ്ളാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ ജവാനെ വിട്ടുകിട്ടാനാണ് ശ്രമം നടത്തുന്നത്. ഫിറോസ്പുരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വച്ചാണ് സംഭവം. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് സൈന്യം ജവാനെ കസ്റ്റഡിയിലെടുത്തത്. കർഷകരെ നിരീക്ഷിച്ചുകൊണ്ട് ഒരു മരച്ചുവട്ടിലിരിക്കുകയായിരുന്ന ജവാനെയാണ് പാക്കിസ്ഥാന്‍ പിടികൂടിയത്. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ. സിംഗ് ആണ് പാക് കസ്റ്റഡിയിലുള്ളത്. പതിവ് ഡ്യൂട്ടിക്കിടെ പി.കെ. സിംഗ് അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന് പാക്കിസ്ഥാൻ പ്രദേശത്തേക്ക് നീങ്ങി. ഫിറോസ്പൂർ അതിർത്തിക്കപ്പുറത്ത് പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിംഗ് സൈനിക യൂണിഫോമിലായിരുന്നു. സർവീസ് റൈഫിളും കൈവശം വച്ചിരുന്നു.
xfbffbxfbx