ഇന്റലിജന്‍സ് പരാജയം, പഹല്‍ഗാമിലെ സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി


പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയം, സുരക്ഷാ വീഴ്ച എന്നിവയില്‍ സമഗ്രമായ വിശകലനം നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. പാകിസ്താനെയും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണെന്ന് ആരോപിച്ചാണ് കുറ്റപ്പെടുത്തല്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സര്‍വകക്ഷി യോഗം നടക്കുന്നതിന് മുമ്പാണ് ഡല്‍ഹിയിലെ ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്.

പാകിസ്താന്‍ ബുദ്ധി കേന്ദ്രമായി നടപ്പിലാക്കിയ കൗശലപൂര്‍വമായ, കരുതിക്കൂട്ടിയ ഈ ആക്രമണം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്ക് നേരെ നടത്തിയ നേരിട്ടുള്ള ആക്രമണമാണ്. രാജ്യത്ത് വൈകാരികത ഇളക്കിവിടുന്നതിന് വേണ്ടിയാണ് ബോധപൂര്‍വം ഹിന്ദുക്കളെ ലക്ഷ്യമിട്ടതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം ആരോപിച്ചു.

ത്രിതല സുരക്ഷ സംവിധാനങ്ങളാല്‍ സുരക്ഷിതമായ ഒരു പ്രദേശമായാണ് പഹല്‍ഗാം അറിയപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടുള്ള പരിധിയിലുള്ള പ്രദേശത്ത് ഇങ്ങനെയൊരു ആക്രമണം നടക്കാന്‍ സഹായകരമായ ഇന്റലിജന്‍സ് പരാജയം, സുരക്ഷാ വീഴ്ച എന്നിവയില്‍ സമഗ്രമായ വിശകലനം നടത്തണം. വലിയ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഈയൊരു വഴിയിലൂടെ മാത്രമേ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിയൂവെന്നും പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ പറയുന്നു.

 

article-image

FSZDFSDSES

You might also like

Most Viewed