പഹൽഗാം രാജ്യത്തിന്‍റെ ദുഃഖം, ഇന്ത്യ തിരിച്ചടിക്കും: ഭീകരരെ തിരഞ്ഞുപിടിച്ച് മറുപടി നൽകും; പ്രധാനമന്ത്രി


പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ ദുഃഖമാണിത്. ഭാരതത്തിന്‍റെ ആത്മാവിന്‍റെ മേലുള്ള ആക്രമണമാണ്. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടിപ്പിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. ബിഹാറിലെ മധുബനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തിന് മുമ്പ്, പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. 140 കോടി ജനങ്ങൾക്ക് നേരെയുള്ള ആക്രമമാണ് നടന്നത്. അതിന് ഇന്ത്യ പകരം ചോദിക്കുമെന്നും മോദി മുന്നറിയിപ്പ് നല്കി. ആക്രമണത്തിന് ഇന്ത്യ കൃത്യമായി മറുപടി നൽകും. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായി. ആരെയും വെറുതെ വിടില്ല. ഭീകരർക്ക് പ്രതീക്ഷിക്കാനാകാത്ത ശിക്ഷ നൽകും. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

article-image

dadfssdw

You might also like

Most Viewed