നയതന്ത്രബന്ധം അവസാനിപ്പിക്കും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ


ജമ്മുകാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്നാണ് വിവരം. ഇന്ന് വൈകിട്ട് ചേരുന്ന സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയാകും. പഹല്‍ഗാം ആക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്‌കര്‍- ഇ- തൊയ്ബ ഭീകരന്‍ സൈഫുള്ള കസൂരിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനില്‍നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. പാക്കിസ്ഥാനിൽനിന്ന് നിന്ന് ഭീകരപരിശീലനം നേടിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

article-image

VCXZDSFDSAS

You might also like

Most Viewed