പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസിൽ കറൻസി നോട്ടുകളും അപേക്ഷകളും


കർണാടകയിൽ പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി നോട്ടുകളും. പത്താംക്ലാസ് പരീക്ഷയുടെ ഉത്തരകടലാസുകളിലാണ് ഇൻവിജിലേറ്റർമാരായ അധ്യാപകർ നോട്ടുകളും അപേക്ഷകൾ കണ്ടെത്തിയത്. കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം.

ഉത്തരക്കടലാസിനൊപ്പം ലഭിച്ച രസകരമായി അപേക്ഷകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പരീക്ഷ പാസാകാൻ സഹായിക്കണമെന്ന അഭ്യർത്ഥനയോടെ ഒരു വിദ്യാർത്ഥി ഉത്തരക്കടലാസിൽ 500 രൂപയുടെ നോട്ടാണ് ഇട്ടത്. ഇൻവിജിലേറ്ററുടെ സ്നേഹം പരീക്ഷ പാസാകുന്നതിന് ആശ്രയിച്ചിരിക്കുന്നുവെന്ന നിലയിലായിരുന്നു ചില അഭ്യർത്ഥനകൾ.

'സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ' എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിയുടെ അഭ്യർത്ഥന. പരീക്ഷ പാസാകാൻ അധ്യാപകൻ സഹായിക്കുമെങ്കിൽ കൂടുതൽ പണം നൽകാമെന്നായിരുന്നു ചിലരുടെ വാഗ്ദാനം. 'എന്നെ വിജയിപ്പിച്ചാൽ, ഞാൻ നിങ്ങൾക്ക് പണം തരാം' എന്ന് ഉത്തരക്കടലാസിൽ കുറിച്ച വിദ്യാർത്ഥികളും ഉണ്ടായിരുന്നു. തങ്ങളുടെ ഭാവി ഈ പ്രധാനപ്പെട്ട പരീക്ഷ പാസാകുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ചിലർ കുറിച്ചു. വിജയിപ്പിച്ചില്ലെങ്കിൽ മാതാപിതാക്കൾ കോളേജിലേയ്ക്ക് അയക്കില്ല എന്നായിരുന്നു വേറൊരാളുടെ കുറിപ്പ്.

article-image

xzcdfzsxzasas

You might also like

Most Viewed