ബംഗ്ലാദേശ് സർക്കാർ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം

ബംഗ്ലാദേശിലെ ഹിന്ദു സംഘടനാ നേതാവ് ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുൻ കാലങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ നടപടി എടുത്തിരുന്നുവെങ്കിൽ ഇപ്പോൾ ഈ സംഭവം ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ ഉണ്ടായ സംഭവം അപലപിനീയമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ നരേന്ദ്ര മോദി അടുത്തിടെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത് എത്തി. പൂജ ഉദ്‌ജപാൻ പരിഷദ് എന്ന സംഘടനയുടെ നേതാവായ ഭാബേഷ് ചന്ദ്ര റോയിയെ വ്യാഴാഴ്ചയാണ് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൊലചെയ്തത്.
ACDSZDSDSZ