ത്രിപുരയിൽ കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ ഇരുന്നിടത്ത് ശ്രീരാമ വിഗ്രഹം; പ്രതിഷേധവുമായി സിപിഐഎം


ത്രിപുരയിൽ കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ ഇരുന്നിടത്ത് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. ഉനക്കോട്ടിയിൽ മുൻ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമയുണ്ടായിരുന്നിടത്ത് ആണ് ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചത്. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി CPIM രംഗത്തെത്തി. ശ്രീരാമന്റെ വിഗ്രഹം മാറ്റണമെന്നും ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ പുനസ്ഥാപിക്കണമെന്നും CPIM സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗദരി അറിയിച്ചു.

ഏപ്രിൽ 11 ന് രാത്രി ഉനകോടി ജില്ലയിലെ കൈലാഷഹർ പട്ടണത്തിലെ ശ്രീരാംപൂർ ട്രൈ-ജംഗ്ഷനിൽ അജ്ഞാതരായ ആളുകൾ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചതായി ജിതേന്ദ്ര ചൗധരി പറഞ്ഞു. ത്രിപുരയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ 2012-ൽ ജനകീയ ആവശ്യപ്രകാരം സ്ഥാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നത് ത്രിപുരയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് ചൗധരി പറഞ്ഞു.

ശ്രീരാമന്റെ വിഗ്രഹം അനുയോജ്യമായ ഒരു സ്ഥലത്തേക്കോ ക്ഷേത്രത്തിലേക്കോ മാറ്റി സ്ഥാപിക്കണമെന്നും ബൈദ്യനാഥ് മജുംദാർ എന്ന ജന നേതാവിന്റെ പ്രതിമ പുനഃസ്ഥാപിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു,” കമ്മ്യൂണിസ്റ്റ് നേതാവ് തന്റെ ജീവിതം ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി സമർപ്പിച്ചതാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി.

article-image

DSAFADSFDFSDEF

You might also like

Most Viewed