നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി


മുംബൈ: നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. വര്‍ലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്സാപ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്നും കാര്‍ ബോംബ് വച്ചുതകര്‍ക്കുമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നിരവധി വധഭീഷണികള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സല്‍മാന്റെ മുംബൈയിലെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. വൈ-പ്ലസ് സുരക്ഷയുള്ള താരത്തിന് പൊലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിരുന്നു.

ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി ഉയര്‍ത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ല്‍ അദ്ദേഹത്തെ വധിക്കാന്‍ ബിഷ്‌ണോയ് സമുദായത്തില്‍നിന്ന് ചിലര്‍ ആഹ്വാനം ചെയ്തിരുന്നു.

article-image

aa

You might also like

Most Viewed