രാജ്യത്ത് വഖഫിന്റെ പേരിൽ നടന്നത് ഭൂമി കൊള്ളയെന്ന് പ്രധാനമന്ത്രി


ഹിസാര്‍: രാജ്യത്ത് വഖഫിന്റെ പേരിൽ നടന്നത് ഭൂമി കൊള്ളയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫിന്‍റെ പേരിൽ പല ഭൂമികളും തട്ടിയെടുത്തു. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വഖഫിന് കീഴിലുള്ള സ്വത്തുക്കളുടെ പ്രയോജനം ലഭിച്ചിരുന്നെങ്കില്‍ മുസ്‌ലിം സമുദായത്തിലെ യുവാക്കള്‍ക്ക് സൈക്കിള്‍ ട്യൂബിന്റെ പഞ്ചര്‍ ഒട്ടിച്ച് ജീവിക്കേണ്ടിവരില്ലായിരുന്നുവെന്നും, മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. ഹരിയാനയിലെ ഹിസാര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.

വഖഫിന്‍റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് ലഭിച്ചിരുന്നെങ്കിൽ അത് അവർക്ക് ഉപകാരപ്രദമാകുമായിരുന്നു. എന്നാൽ ഈ സ്വത്തുക്കളിൽ നിന്ന് ഭൂമാഫിയയാണ് ലാഭം നേടിയത്. ഈ ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്പർശിക്കാൻ കഴിയില്ല.പാവപ്പെട്ട മുസ്ലീംകൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്നും അതിനായി സെക്കുലര്‍ സിവില്‍ കോഡ് കൊണ്ടുവരേണ്ടതാണെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയത് സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.കോണ്‍ഗ്രസില്‍ നിന്ന് മുസ്‌ലിം സമുദായം ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു.

article-image

aa

You might also like

Most Viewed