മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ


മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് തഹാവൂർ റാണ സഹകരിക്കുന്നില്ല. ഇന്ത്യയിൽ എത്തിയ റാണക്കും ഡേവിഡ് കോൾ മാൻ ഹെഡ്ലിക്കും സഹായം നൽകിയവരെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങൾ തേടുകയാണ്.

പ്രത്യേകമായി ഒരുക്കിയിരിക്കുന്ന എൻഐഎ ആസ്ഥാനത്തെ സെല്ലിൽ 12 അംഗ സംഘമെത്തിയാണ് തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത്. ഈ പ്രത്യേക അന്വേഷണ സംഘത്തിന് പുറമേ റാണയെ കാണുന്നതിനോ സംസാരിക്കുന്നതിനോ മറ്റാർക്കും അനുവാദമില്ല. 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സെല്ലിൽ പ്രത്യേകം ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ മൂന്നുമണിക്കൂറാണ് അന്വേഷണസംഘം റാണയെ ചോദ്യം ചെയ്തത് പ്രാഥമിക വിവരങ്ങളാണ് തേടിയത്. എന്നാൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി റാണ നൽകുന്നില്ല.

മുംബൈ ഭീകരാക്രമണത്തിന് മുൻപ് ദുബായിലെ ഒരു വ്യക്തിയുമായി തഹാവൂർ റാണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടായിരുന്നു. ഇയാൾക്ക് ഭീകരാക്രമണത്തിൽ പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും.

article-image

sdfsdf

You might also like

Most Viewed