വാരണാസിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കർശന നടപടി നിർദേശിച്ച് പ്രധാനമന്ത്രി


വാരണാസിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിലാക്കി പീഡിപ്പിച്ച സംഭവത്തിൽ കർശന നടപടി നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വാരണാസിയിലെത്തിയ പ്രധാനമന്ത്രിക്ക്, സംഭവത്തെക്കുറിച്ച് പോലീസ് കമ്മീഷണർ, ഡിവിഷണൽ കമ്മീഷണർ, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർ വിശദീകരണം നൽകി. കുറ്റവാളികൾക്കെതിരെ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന് ഉചിതമായ നടപടികൾ നടപ്പിലാക്കാനും അദ്ദേഹം നിർദേശിച്ചു.

കേസിൽ പിടിയിലായ ഒമ്പത് പ്രതികളെ ജില്ലാ സെഷൻസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 23 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞിരുന്നു. ലാൽപൂർ പാണ്ഡെപൂർ പോലീസ് സ്റ്റേഷനിലാണ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ തട്ടികൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ഏഴ് ദിവസത്തിനുള്ളിൽ 23 പേർ ചേർന്ന് തന്നെ പീഡിപ്പിച്ചതായി ഇരയായ പെൺകുട്ടി പറഞ്ഞു.

 

article-image

aessgrsg

You might also like

Most Viewed