കാർ വെള്ളക്കെട്ടിലേക്ക് വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

കാർ വെള്ളക്കെട്ടിലേക്ക് വീണ് ബിഹാറിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഗയ ജില്ലയിലെ വാസിർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദഖിൻഗാവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. സഹവാജ്പൂർ ഗ്രാമത്തിലെ കർഷകനായ ശശികാന്ത് ശർമ (43), ഭാര്യ റിങ്കി ദേവി (40), മക്കളായ സുമിത് ആനന്ദ് (17), ബാൽകൃഷ്ണ (അഞ്ച് ) എന്നിവരാണ് മരിച്ചത്. ബീഹാർ ഷെരീഫിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് കുടുംബം മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായതെന്ന് വസീർഗഞ്ച് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അറിയിച്ചു.
ദഖിൻഗാവിനടുത്തുള്ള ഇടുങ്ങിയ പാലം കടക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. വാഹനം റോഡിൽ നിന്ന് തെന്നിമാറി റോഡരികിലെ ഒരു വെള്ളക്കെട്ടിലേക്ക് വീണു. വെള്ളത്തിൽ മുങ്ങിയ വാഹനത്തിൽ നിന്ന് ഡ്രൈവർ സിന്‍റു രക്ഷപ്പെട്ടു. ഇയാളുടെ നിലവിളി കേട്ട സമീപത്തുള്ള ഒരു ഹോട്ടൽ ഉടമ ഗ്രാമവാസികളെയും പോലീസിലും അറിയിക്കുകയും ചെയ്തു. പോലീസും ഗ്രാമവാസികളും സ്ഥലത്തെത്തി ജെസിബിയുടെ സഹായത്തോടെ കാർ കുളത്തിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.
AWAFW